MALAYALAM

Pracheena Malayala lipimala

Poulinosinte Pazhacholmala

Vedatharkkathinte Bashasasthra Bhoomika

Malayalbhakshaye danyamakkiya christian ...

Literature

TOP

Samshepa Vedartham സംക്ഷേപവേദാര്‍ത്ഥം

Author Fr. Clement Piyanis OCD

Category Literature

Publisher CIPH

Language Malayalam

Price Rs. 75

മലയാളത്തി. അച്ചടിച്ച ആദ്യത്തെ പുസ്തകം. ക്രൈസ്തവ ആദര്‍ശങ്ങളും സാന്മാര്‍ഗ്ഗിക സിദ്ധാന്തങ്ങളും ഉള്‍ക്കൊള്ളുന്ന ഈ പുസ്തകത്തിന്റെ പുതിയ പതിപ്പില്‍ മൂലഗ്രന്ഥത്തിലെ ഓരോ പേജും ഫോട്ടോസ്റ്റാറ്റില്‍ പകര്‍ത്തുകയും പരാവര്‍ത്തനവും വ്യാഖ്യാനവും സഹിതം പുതിയ ലിപിയി. അച്ചടിക്കുകയും ചെയ്തിട്ടുണ്ട്. ജാതിമതഭേദമെന്യേ ഭാഷാപ്രണയികളായ സകലരുടേയും ശ്രദ്ധ അര്‍ഹിക്കുന്ന ഈ ഗ്രന്ഥം സ്‌കൂള്‍ ലൈബ്രറികള്‍ക്കായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Author Fr. Emmanuel Attel

Category Literature

Publisher CIPH

Language Malayalam

Price Rs.90

 

മലയാളഭാഷയുടെ ചരിത്രവഴിയിലെ ഒരു നാഴികക്കല്ലാണ് പാശ്ചാത്യമിഷണറിയായ ക്ലെമന്റ് പിയാനിയസ് 1772ല്‍ റോമില്‍ അച്ചടിച്ച 'ആ.ഫബെത്തും ഗ്രന്ഥോനിക്കോ മലബാറിക്കും സിവേ സംസ്‌കൃതോനിക്കും' എന്ന ലത്തീന്‍ ഗ്രന്ഥം. പഴയകാല മലയാള ലിപികളെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രസ്തുത ഗ്രന്ഥത്തിന്റെ പ്രസാധനത്തോടെ മലയാളം അച്ചടിയുടെ ദ്വിതീയഘട്ടം ആരംഭിച്ചു. സാധ്യമായ എല്ലാ ആര്യലിപികളും ആദ്യമായി അച്ചടിയിലെത്തിയത് ആ കൃതിയിലൂടെയാണ്. മാറ്റിവയ്ക്കാവുന്ന ടൈപ്പുകളുപയോഗിച്ച് അച്ചടിച്ച ആദ്യത്തെ മലയാള ഗദ്യഭാഗവും മുദ്രണം ചെയ്ത പ്രഥമ ഭാഷാപദ്യവും ഗ്രന്ഥത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

Pracheena Malayala Lipimala പ്രാചീന മലയാളലിപിമാല

Paulinosinte Pazhancholmala പഴഞ്ചൊല്‍മാല പാഠവും പഠനവും

Author Emmanuel Attel Fr.

Category Literature

Publisher CIPH

Language Malayalam

Price Rs.45

ഭാഷാചരിത്രപഥം പ്രോജ്ജ്വലമാക്കിയ അപൂര്‍വ്വ കൃതിയാണ് പാശ്ചാത്യനായ പൗളിനോസു പാതിരി 1791ല്‍. റോമി. പ്രസാധനം ചെയ്ത മലബാറിലെ നൂറു പഴഞ്ചൊല്ലുകള്‍ മലയാളത്തില്‍ മുദ്രണം ചെയ്ത ആദ്യത്തെ പഴഞ്ചൊല്‍ സമാഹാരമാണ് അത്. ഓരോ ചൊല്ലിന്റെയും താഴെ അതിന്റെ ലത്തീന്‍ വിവര്‍ത്തനവുംകൂടി നല്‍കാന്‍ പൗളിനോസ് ഉദ്യമിച്ചിട്ടുണ്ട്. പ്രാചീനകേരളസംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ചില തലപ്പുകള്‍ കണ്ടെത്താന്‍ അതിലെ പഴഞ്ചൊല്ലുകള്‍ സഹായിക്കുന്നു. ജനസാമാന്യത്തിന്റെ തനതു പാരമ്പര്യത്തിലേക്ക്, പ്രത്യേകിച്ച് വാങ്മയസംസ്‌കൃതിയിലേക്ക് വെളിച്ചം വീശുന്ന രേഖാചിത്രമാണ് ഈ പഴഞ്ചൊല്‍ സമാഹാരം.

Author

Fr. Emmanuel Attel

 

Category Literature

Publisher CIPH

Language Malayalam

Price Rs.175

Vedatharkathinte Bhashasasthrabhoomika വേദതര്‍ക്കത്തിന്റെ ഭാഷാശാസ്ത്രഭൂമിക

ഭാഷാഗദ്യചരിത്രത്തിന്റെ നാള്‍വഴിയില്‍ അനശ്വരത അടയാളപ്പെടുത്തിയ അപൂര്‍വഗ്രന്ഥമാണ്. മാര്‍ ജോസഫ് കരിയാറ്റിയുടെ വേദതര്‍ക്കം. സാധാരണക്കാര്‍ക്ക് അപ്രാപ്യമായ കര്‍സോന്‍ ലിപിയില്‍ രേഖീയമായതുകൊണ്ട് നാളിതുവരെ ഈ ഹസ്തലിഖിതകൃതി നിദ്രയില്‍ ശയിക്കുകയായിരുന്നു. ഭാഷയുടെയും ചരിത്രത്തിന്റെയും പഠനം ത്വരിതപ്പെടുത്തുന്ന ഒരു പുരാവസ്തുവിജ്ഞാനീയ ചിഹ്നമായ ഈ ആദ്യകാലഗ്രന്ഥം ലിപ്യന്തരണം നടത്തി പഠനത്തേടൊപ്പം വേദതര്‍ക്കത്തിന്റെ ഭാഷാശാസ്ത്രഭൂമിക എന്ന പേരില്‍ ഇപ്പോള്‍ പ്രസിദ്ധീകരിക്കുകയാണ്.

Author G. Kamalamma

Category Literature

Publisher CIPH

Language Malayalam

Price Rs.120

Malayalabhashaye Dhanyamakkiya christian ...

ആധുനിക മലയാള ഭാഷയുടെയും ഗദ്യസാഹിത്യശാഖകളുടെ വികസനോന്മുഖ ഘട്ടത്തിന്റെ നാള്‍വഴിയുടെ തുടക്കത്തില്‍, വിദേശികളും സ്വദേശികളുമായ മിഷണറിമാരുടെ സംഭാവനകള്‍ അവിസ്മരണീയമാണ്. വിദേശ മിഷണറിമാര്‍ക്ക് ആശയസംവേദനത്തിന് നാട്ടുഭാഷ പഠിക്കേണ്ടതുണ്ടായിരുന്നു. ഭാഷാശാസ്ത്ര പരിജ്ഞാനത്തിനായി മലയാള ഭാഷയ്ക്ക് അങ്ങനെ വ്യാകരണ ഗ്രന്ഥങ്ങളും നിഘണ്ടുക്കളും യാത്രാവിവരണം, വേദവ്യാഖ്യാനം, ജീവചരിത്രം, ഉപന്യാസം, നോവ.

കാഴ്ചകള്‍ക്കിടയില്‍ വേദ പുസ്തകത്തിലെ ഉപമകളിലേയ്ക്കും ഓര്‍മ്മകളിലേക്കും സംഭവങ്ങളിലേക്കും ഈ പുസ്തകം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ജോര്‍ദ്ദാന്‍ വിട്ട് പാലസ്തീന്‍ കടന്ന് ഇസ്രായിലേയ്ക്ക് അവരുടെ യാത്ര നീളുന്നു. ഇസ്രായേല്‍ മണ്ണില്‍ കാല്‍ കുത്തുമ്പോള്‍ ഈശോയുടെ കാല്പ്പാടുകള്‍ പതിഞ്ഞ മണ്ണാണണോ ഇതെന്ന് അവരോര്‍ക്കുന്നു. ഓര്‍മ്മയില്‍ ചരിത്രത്തിന്റെ ഏടുകള്‍ മെല്ലെ മറിയുന്നു...... ഈ പുസ്തകം വായിക്കുമ്പോള്‍ നമ്മള്‍ പ്രൊഫ. ദേവദാസന്റെയും രാജേശ്വരിയുടെയും കൂടെ യാത്ര ചെയ്യുകയാണ്.

Nebo Muthal Piramid vare   നെബോ മുതല്‍ പിരമിഡ് വരെ

Author Prof. B. Devadasan

Category Literature

Publisher CIPH

Language Malayalam

Price Rs.70